കോവിഡ് ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ചു; ഡോക്ടര്‍ക്കെതിരെ പരാതിയുമായി നഴ്‌സുമാര്‍

ശാരീരികമായി കയ്യേറ്റം ചെയ്ത ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ക്കെതിരെ കേസെടുത്തെതായി പൊലീസ് അറിയിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ നഴ്‌സിങ് ഓഫിസര്‍മാരെ പരിഹസിക്കുകയും മര്‍ദിക്കുകയും സ്ത്രീത്വത്തെ അപമാനിച്ചെന്നുമുള്ള പരാതിയില്‍ പൊലീസ് കേസ് എടുത്തു. ശാരീരികമായി കയ്യേറ്റം ചെയ്ത ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ക്കെതിരെ കേസെടുത്തെതായി പൊലീസ് അറിയിച്ചു.

സംഭവത്തില്‍ 2 നഴ്‌സിങ് ഓഫിസര്‍മാരാണു പരാതി നല്‍കിയത്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴികള്‍ വിശകലനം ചെയ്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

വനിതാ കമ്മിഷനും യുവജന കമ്മിഷനും നഴ്‌സിങ് ഓഫിസര്‍മാര്‍ പരാതി നല്‍കി. മേയ് എട്ടിനു ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് ഇരുവരുടേയും പരാതി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് രണ്ടു നഴ്‌സിങ് ഓഫിസര്‍മാര്‍ പൊലീസിനെ സമീപിച്ചത്. ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍ പരാതിക്കാരില്‍ ഒരാളുടെ മുതുകിന് ഇടിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com