തൃശൂരിലും മോന്‍സന്‍ മോഡല്‍ തട്ടിപ്പ്, വ്യാജ സ്വര്‍ണ്ണ വിഗ്രഹവുമായി സ്ത്രീ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍ -വീഡിയോ

20 കിലോ തൂക്കം വരുന്ന വ്യാജ സ്വര്‍ണ്ണ വിഗ്രഹവുമായി സ്ത്രീ ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു
വ്യാജ സ്വര്‍ണ്ണ വിഗ്രഹവുമായി അറസ്റ്റിലായവര്‍
വ്യാജ സ്വര്‍ണ്ണ വിഗ്രഹവുമായി അറസ്റ്റിലായവര്‍

തൃശൂര്‍: തൃശൂരിലും മോന്‍സന്‍ മോഡല്‍ തട്ടിപ്പ്. 20 കിലോ തൂക്കം വരുന്ന വ്യാജ സ്വര്‍ണ്ണ വിഗ്രഹവുമായി സ്ത്രീ ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. വ്യാജ സ്വര്‍ണ വിഗ്രഹവുമായി തട്ടിപ്പ് നടത്തിയ സംഘത്തെയാണ്  പാവറട്ടി പൊലീസും സിറ്റി ഷാഡോ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

20 കിലോയോളം തൂക്കം വരുന്ന ഗണപതി വിഗ്രഹം വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്. മോന്‍സന്‍ നടത്തിയ തട്ടിപ്പിന് സമാനമായ രീതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചാണ് സംഘം വ്യാജ സ്വര്‍ണ്ണ വിഗ്രഹ വില്‍പ്പന നടത്തി പണം തട്ടാന്‍ ശ്രമിച്ചത്.

നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ഗീതാറാണി, പാടൂര്‍ സ്വദേശി മതിലകത്ത് അബ്ദുള്‍ മജീദ്, കറ്റാനം സ്വദേശി ഉണ്ണികൃഷ്ണന്‍, എളവള്ളി സ്വദേശി സുജിത്ത് രാജ്, തൃശൂര്‍ സ്വദേശി ജിജു, പുള്ള് സ്വദേശി അനില്‍കുമാര്‍, കണിമംഗലം സ്വദേശി ഷാജി എന്നിവരടങ്ങുന്ന തട്ടിപ്പ് സംഘമാണ് പൊലീസിന്റെ വലയിലായത്. ഗുരുവായൂര്‍ എസിപി കെ ജി സുരേഷ്, പാവറട്ടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം കെ  രമേഷ്, സിറ്റി ഷാഡോ പൊലീസിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സുവൃതകുമാര്‍, റാഫി, പി രാഗേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജീവന്‍, ലിഗേഷ്, വിബിന്‍ എന്നിവരടങ്ങുന്ന സംഘമാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com