തിരുവനന്തപുരം: ഈ മാസം 13-ാം തിയതി മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കും. യൂണിഫോം നിർബന്ധമാക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ബസ് കൺസഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഇത്.
ഭിന്നശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും തുറക്കാനും തീരുമാനമായിട്ടുണ്ട്. ഇവ ഈ മാസം എട്ട് മുതൽ തുറന്ന് പ്രവർത്തിക്കും. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാർക്കും സ്കൂളുകളിൽ എത്താം.
വാക്സിൻ എടുക്കാത്തവർക്ക് എല്ലാ ആഴ്ചയും ആർട്ടിപിസിആർ
വാക്സിൻ എടുക്കാത്ത അധ്യാപകർ എല്ലാ ആഴ്ചയും ആർട്ടിപിസിആർ റിസൾട്ട് നൽകണം. ആരോഗ്യ പ്രശ്നം ഉള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് നിർദേശം. കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സിനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. ഒട്ടും സഹകരിക്കാത്ത അധ്യാപകർക്ക് ലീവ് എടുക്കാൻ അവസരമുണ്ട്. ശമ്പളമില്ലാത്ത അവധി ഇവർക്ക് അനുവദിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക