കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ വെള്ളിമൂങ്ങ ഇടിച്ചു ചില്ല് തകർന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വച്ചാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോയ ബസിന്റെ മുൻവശത്തെ ചില്ലിൽ വെള്ളിമൂങ്ങ ഇടിക്കുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം.
ദിശതെറ്റി പറക്കുന്നതിനിടയിൽ ബസിന്റെ ചില്ലിൽ മൂങ്ങ ശക്തമായിവന്ന് ഇടിച്ചു. വാഹനത്തിന്റെ പ്രകാശമടിച്ചതോടെ മൂങ്ങയുടെ കാഴ്ചമറഞ്ഞതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തിൽ മൂങ്ങ റോഡരികിൽതന്നെ ചത്തുവീഴുകയായിരുന്നു. ചില്ലിന്റെ മുകൾഭാഗത്ത് കേടുപാടുള്ളതിനാൽ ചില്ല് പൂർണമായും മാറ്റണം.
വനം വകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയശേഷമാണ് മേൽനടപടികൾ സ്വീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ