ആലപ്പുഴ നഗരസഭയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി 

ആലപ്പുഴ നഗരസഭാ പരിധിയിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ആലപ്പുഴ നഗരസഭാ പരിധിയിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നതിനെ തുടര്‍ന്ന്  ജില്ലയില്‍ ജില്ലാ കല്കടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. നാളെ വരെയാണ് ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് അനുസരിച്ച് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതിനിടെ,  എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ആലപ്പുഴയില്‍ ജില്ലാ കലക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചു.നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com