നടക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കായലിൽ

തണ്ണീര്‍മുക്കം ബണ്ടിന് സമീപം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
മരിച്ച പ്രവീൺ
മരിച്ച പ്രവീൺ

ആലപ്പുഴ; നടക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം വേമ്പനാട്ട് കായലില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം കട്ടച്ചിറ വാഴപ്പള്ളി പ്രസന്നന്റെ മകന്‍  വി.പി. പ്രവീണി (30)നെയാണ് തണ്ണീര്‍മുക്കം ബണ്ടിന് സമീപം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും പ്രവീൺ നടക്കാനിറങ്ങിയിരുന്നു. പിന്നീട് വീട്ടിലെക്ക് തിരിച്ചെത്തിയില്ല. കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തണ്ണീര്‍മുക്കം ബണ്ടിന് സമീപം വൈക്കം ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല സ്വകാര്യ കമ്പനി ജീവനക്കാരനാണ് പ്രവീണ്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com