
തിരുവനന്തപുരം: ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ ഇന്ന് പ്രാദേശിക അവധി. ശിവഗിരി തീർഥാടന ഘോഷയാത്ര പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
ശിവഗിരി തീർഥാടന ഘോഷയാത്ര ഇന്ന്
ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ശിവഗിരി മഹാസമാധിയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര പ്രയാണം മഠം ജംക്‌ഷൻ, റെയിൽവേ അടിപ്പാത, മൈതാനം, റെയിൽവേ സ്റ്റേഷൻ വഴി എട്ട് മണിയോടെ തിരികെ മഹാസമാധി മന്ദിരത്തിലെത്തും. ഗുരുദേവന്റെ അലങ്കരിച്ച റിക്ഷയ്ക്ക് പിന്നിൽ നൂറുകണക്കിനു പേർ ഘോഷയാത്രയിൽ അണിനിരക്കും.
രാവിലെ 9:30ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ തീർഥാടക സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ സാഹിത്യസമ്മേളനം മന്ത്രി സജി ചെറിയാൻ ഉച്ചയ്ക്ക് ഉദ്ഘാടനം നിർവ്വഹിക്കം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ശാസ്ത്ര സാങ്കേതിക സമ്മേളനം വൈകിട്ട് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ദാർശനിക സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വെകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക