കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം
കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം

പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍  വിതരണം ഉടന്‍ ആരംഭിക്കും; സംസ്ഥാനത്ത് കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 3 ലക്ഷത്തിലേക്ക്

ഇന്ന് 15,033 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,033 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 298 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (62) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 15, എറണാകുളം 62, ഇടുക്കി 10, കണ്ണൂര്‍ 36, കൊല്ലം 8, കോട്ടയം 25, കോഴിക്കോട് 26, മലപ്പുറം 42, പാലക്കാട് 6, പത്തനംതിട്ട 3, തിരുവനന്തപുരം 38, തൃശൂര്‍ 21, വയനാട് 6 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3482) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 529, എറണാകുളം 3482, ഇടുക്കി 401, കണ്ണൂര്‍ 1388, കൊല്ലം 650, കോട്ടയം 1118, കോഴിക്കോട് 1598, മലപ്പുറം 1582, പാലക്കാട് 238, പത്തനംതിട്ട 320, തിരുവനന്തപുരം 2418, തൃശൂര്‍ 955, വയനാട് 354 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,90,112 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

അതേസമയം ആരോഗ്യപ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ആഴ്ചയോടു കൂടി മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നത് ആരംഭിക്കാന്‍ കഴിയും. മറ്റ് മുന്‍നിര പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തികരിക്കാനും, അതുകഴിഞ്ഞു, പൊതുജനങ്ങളുടെ ഇടയില്‍ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ്  മൂന്നാം  ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com