നിനിതയുടെ നിയമനത്തിൽ പരാതി ഇല്ല; പിൻമാറുന്നതായി ഡോ. ടി പവിത്രൻ; വിസിക്ക് കത്ത്

നിനിതയുടെ നിയമനത്തിൽ പരാതി ഇല്ല; പിൻമാറുന്നതായി ഡോ. ടി പവിത്രൻ; വിസിക്ക് കത്ത്
ഫോട്ടോ/ ഫെയ്സ്ബുക്ക്
ഫോട്ടോ/ ഫെയ്സ്ബുക്ക്

കൊച്ചി: കാലടി സർവകലാശാലയിൽ നിനിത കണിച്ചേരിയുടെ നിയമന വിവാദവുമായി ബന്ധപ്പെട്ട സംഭവത്തിൽ പരാതിയില്ലെന്ന് വ്യക്തമാക്കി വിഷയ വിദ​ഗ്ധരിൽ ഒരാളായ ഡോ. ടി പവിത്രൻ. ഇക്കാര്യം സൂചിപ്പിച്ച് പവിത്രൻ ഇ മെയിൽ അയച്ചതായി സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജൻ അടാട്ട് വ്യക്തമാക്കി. 

റാങ്ക് പട്ടിക തയ്യാറാക്കുന്നത് വിഷയ വിദ​ഗ്ധരാണെന്ന് പവിത്രൻ കരുതി. പ്രശ്നം രാഷ്ട്രീയവത്കരിച്ചതിലെ വിയോ​ജിപ്പ് പവിത്രൻ തുറന്നു പറഞ്ഞതായും വിസി പറയുന്നു. ഇക്കാര്യത്തിലുണ്ടായ തെറ്റ് ബോധ്യപ്പെട്ടതായി കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും വിസി പറയുന്നു. 

വിഷയ വിദഗ്ധരായ ഡോ. ഉമർ തറമേൽ, കെഎം ഭരതൻ, ടി പവിത്രൻ തുടങ്ങിയവരാണ് നിനിതയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. തങ്ങൾ പറഞ്ഞ ആൾക്കല്ല സർവകലാശാല നിയമനം നൽകിയതെന്ന് കാണിച്ച് ഇവർ രജിസ്ട്രാർക്ക് കത്തയക്കുകയായിരുന്നു.

നിനിത കണിച്ചേരിയുടെ നിയമനത്തിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന് വൈസ് ചാൻസലർ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയ വിദഗ്ധർ ഒപ്പിട്ട് നൽകിയ റാങ്ക് ലിസ്റ്റ് സർവകലാശാലയുടെ പക്കൽ ഉള്ളപ്പോൾ പിന്നെ എന്തിനാണ് വിഷയം ഉന്നയിക്കുന്നതെന്നാണ് വൈസ് ചാൻസലർ ചോദിച്ചത്.

നിനിതയുടെ നിയമനത്തിൽ ഗവർണർ വിശദീകരണം ചോദിച്ചിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് മറുപടി നൽകും. നിനിതയുടെ നിയമനം റദ്ദാക്കില്ലെന്നും വിസി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com