കോട്ടയം: മൂവാറ്റുപുഴയാറില്‍ നിന്നും സ്രാവിനെ പിടികൂടി. ചൂണ്ടയില്‍ കുരുങ്ങിയ സ്രാവിനെ കണ്ട് മത്സ്യത്തൊഴിലാളികള്‍ ആശ്ചര്യപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി വൈക്കം ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം മൂവാറ്റുപുഴയാറില്‍ ചൂണ്ടയിട്ട ഗിരീഷ് എന്ന മത്സ്യത്തൊഴിലാളിയ്ക്കാണ് അഞ്ച് കിലോ തൂക്കം വരുന്ന സ്രാവിനെ കിട്ടിയത്.
മുവാറ്റുപുഴയാറില്‍ നിന്നും സ്രാവിനെ കിട്ടിയത് മത്സ്യത്തൊഴിലാളികളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കൂട്ടത്തോടെ സ്രാവ് എത്തിയാല്‍ കക്ക വാരുന്ന തൊഴിലാളികളെ ആക്രമിക്കാനും മത്സ്യത്തൊഴിലാളികളുടെ വലകള്‍ നശിപ്പിക്കാനും സാധ്യത കൂടുതലാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ