കേരളത്തിലെ കോളേജുകളിൽ ഇനി പ്രൊഫസർമാരും, ഉത്തരവിറക്കി

പ്രഫസർ പദവി ലഭിക്കുന്നതോടെ ശമ്പളത്തിൽ വർധനവ് വരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഇനി പ്രൊഫസർമാരും. പ്രഫസർ തസ്തിക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇതുവരെ സർവകലാശാലകളിലും ​ഗവ. എയ്ഡഡ് കോളജുകളിലും മാത്രമേ പ്രഫസർ പദവി അനുവദിച്ചിരുന്നുള്ളൂ. 

2018 ലെ യുജിസി ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും ​ഗവേഷണ മാനദണ്ഡങ്ങൾക്കും വിധേയമായി കോളജ് അധ്യാപകർക്ക് പ്രഫസർ പദവി അനുവദിക്കാനാണ് തീരുമാനം. 2018 ജൂലൈ 18  മുതൽ പ്രൊഫസർ പദവി അനുവദിക്കണമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരുന്നു. തുടർന്നാണ് ഉത്തരവിറക്കിയത്. 

ഇതുവരെ ഏതാനും ചില സംസ്ഥാനങ്ങളിൽ മാത്രമാണ് കോളജ് അധ്യാപകർക്ക് നേരത്തെ പ്രൊഫസർ സ്ഥാനമുണ്ടായിരുന്നത്. പ്രഫസർ പദവി ലഭിക്കുന്നതോടെ ശമ്പളത്തിൽ വർധനവ് വരും. 10 വർഷം പ്രൊഫസർ പദവിയുള്ളവർക്കേ വൈസ് ചാൻസിലറാകാനാവൂ. ഇനി മുതൽ 10 വർഷം പ്രൊഫസറായി സർവീസുണ്ടെങ്കിൽ കോളജ് അധ്യാപകർക്കും വിസിയാകാൻ യോ​ഗ്യത ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com