തിരുവനന്തപുരം : മലയാളികള്‍ക്ക് പുതുവല്സരാശംസകള് നേര്‍ന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡ് മഹാവ്യാധി ഉയര്‍ത്തിയ വെല്ലുവിളികള്‍ മൂലം 2020 അവിസ്മരണീയമായ വര്‍ഷമായിരുന്നു. എന്നാല്‍, അത് സൃഷ്ടിച്ച പുതിയ ജീവിതക്രമത്തോട് സുചിന്തിതമായി പൊരുത്തപ്പെട്ടതിലൂടെ മാറുന്ന ലോകത്ത് മുന്നേറാനുള്ള ആത്മവിശ്വാസം നാം ആര്‍ജിച്ചു.
ഈ പുതുവര്‍ഷം നമുക്ക് കൂടുതല്‍ പുരോഗതിയും മെച്ചപ്പെട്ട ആരോഗ്യവും ശക്തമായ ഐക്യബോധവും സ്വാശ്രയത്വവും പ്രദാനം ചെയ്യട്ടെ. ഗവർണർ പുതുവൽസര സന്ദേശത്തിൽ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ