ദേശീയ ഊർജ സംരക്ഷണ അവാർഡ്; അഞ്ചാമതും നേട്ടം കേരളത്തിന്
തിരുവനന്തപുരം: ദേശീയ ഊർജ സംരക്ഷണ അവാർഡ് കേരളത്തിന്. തുടർച്ചയായി അഞ്ചാം തവണയാണ് സംസ്ഥാനം നേട്ടം സ്വന്തമാക്കുന്നത്. വൈദ്യുതമന്ത്രി എംഎം മണിയാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതി ഉല്പാദനത്തിനു പുറമെ വൈദ്യുതി ലാഭിക്കുന്നതിനായി സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമാണ് അവാർഡെന്ന് മന്ത്രി പറഞ്ഞു.
സൗരോർജ പദ്ധതി സംസ്ഥാനത്ത് കൂടുതൽ വ്യാപിപ്പിച്ച് ഊർജോല്പാദനം കൂട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ചെറുകിട ഊർജ പദ്ധതികൾ സംരക്ഷിച്ചും ഊർജ ഉല്പാദനം വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 4,100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലാഭിക്കാനായത്. കഴിഞ്ഞ വർഷം മാത്രം 581 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിച്ചു. നീതി ആയോഗ് തയാറാക്കിയ ഊർജകാര്യക്ഷമത സൂചികയിൽ കഴിഞ്ഞ രണ്ടു വർഷവും ഏറ്റവും കൂടുതൽ പോയിൻറ് നേടാൻ കേരളത്തിനായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ