കൊല്ലം: കെ ബെി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് എതിരെ വീണ്ടും രൂക്ഷ പ്രതികരണവുമായി സിപിഐ പത്തനാപുരം പ്രാദേശിക നേതൃത്വം. ഗണേഷ് കുമ്പിടി രാജാവാണെന്നും ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും സിപിഐ നേതാക്കള്‍ പൊതുയോഗത്തില്‍ തുറന്നടിച്ചു. വിവിധ പ്രാദേശിക ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐ നടത്തിയ സമരത്തിലാണ് നേതാക്കളുടെ രൂക്ഷ വിമര്‍ശനം.
പ്രതിഷേധം ഉയര്‍ത്തിയ കെഎസ്യുക്കാരെ എംഎല്‍എയുടെ പിഎയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തത വിഷയത്തില്‍ സിപിഐ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും രൂക്ഷ പ്രതികരണവുമായി സിപിഐ രംഗത്തുവന്നിരിക്കുന്നത്.
''കുമ്പിടി രാജാവ് പോകുന്നിടത്തെല്ലാം കാണുന്ന കാഴ്ച ഈ പാവപ്പെട്ട മലയോരനാട്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയാകും എന്നത് നമുക്ക് സങ്കല്പിക്കാന് കഴിയുന്ന കാര്യമാണോ? കുമ്പിടി രാജാവിന് എവിടെയും പോകാം. പല കാഴ്ചകളും സ്വപ്നങ്ങളും കാണാം, എവിടെയും പ്രത്യക്ഷപ്പെടാം. ആ സ്വപ്നങ്ങളും കാഴ്ചകളും കണ്ട് മൈക്കിന് മുന്നില്‍ നിന്ന് വര്‍ത്തമാനം പറയാം. ആ വര്‍ത്തമാനം പറച്ചില് കൊണ്ട് ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല എന്നതാണ് സത്യം. ഇവിടെ ഷോപ്പിംഗ് മാള്‍ വന്നു, നമ്മളെല്ലാവരും സന്തോഷിച്ചു. നമ്മുടെ നാട്ടിലെ പാവപ്പെട്ട കച്ചവക്കാര്‍ക്ക് കച്ചവടം ചെയ്യാന്‍ ഒരു സ്ഥലമായല്ലോ എന്ന് കരുതി. ഇപ്പോഴെന്താണ് സ്ഥിതി? ഈ നാട്ടിലെ സാധാരണ ഒരു കച്ചവടക്കാരന് ഈ ഷോപ്പിംഗ് മാളില്‍ കച്ചവടം തുടങ്ങാന്‍ കഴിയുമോ?'', എന്ന് സിപിഐ നേതാവ് വേണുഗോപാല്‍ ചോദിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ