കെ സുരേന്ദ്രന്റെ മകള്‍ക്ക് എതിരായ അശ്ലീല കമന്റ്; പൊലീസ് കേസെടുത്തു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു
കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച മകള്‍ക്കൊപ്പമുള്ള ചിത്രം
കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച മകള്‍ക്കൊപ്പമുള്ള ചിത്രം

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.  ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ കോഴിക്കോട് മേപ്പയ്യൂര്‍ പൊലീസ് ആണ് കേസെടുത്തത്. 

പ്രവാസി മലയാളിയായ അജിനാസ് എന്നയാളുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് അധിക്ഷേപ കമന്റ് വന്നത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി അജിനാസിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. 

എന്റെ മകള്‍ എന്റെ അഭിമാനം എന്ന അടിക്കുറിപ്പോടെയാണ് ദേശീയ ബാലികാദിനത്തില്‍ മകള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച്. ഇതിന് താഴെയാണ് അശ്ലീല കമന്റ് വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com