അയൽക്കാർ തമ്മിലുള്ള വാക്കുതർക്കം കൊലപാതകത്തിലെത്തി; യുവാവിനെ തലയ്ക്കടിച്ചുകൊന്നു 

ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: അയൽക്കാർ തമ്മിലുള്ള വാക്കുതർക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ചുകൊന്നു. കണ്ണൻ (35 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുഞ്ഞുമോൻ, സന്തോഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഏറെ നാളായി അയൽക്കാരായ സന്തോഷിന്റെയും കണ്ണന്റെയും വീട്ടുകാർ തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. വാക്കുതർക്കത്തിനിടെ കണ്ണൻ കുഞ്ഞുമോനെ മർദിക്കുകയുണ്ടായി. മർദനമേറ്റ കുഞ്ഞുമോൻ കണ്ണനെ കത്തികൊണ്ട് കുത്തി. പിന്നാലെ സന്തോഷ് ഇരുമ്പ് കമ്പികൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. വർക്കല അയിരൂരിൽ വ്യാഴ‌ാഴ്ച രാത്രി 12.45 നായിരുന്നു കൊലപാതകം നടന്നത്.  

നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയാണ് കണ്ണനെ ആശുപത്രിയിലേക്ക് മാറ്റിയത്. മരിച്ച കണ്ണനും സംഘവും രാത്രിയിൽ അതിക്രമിച്ചു കയറി ഭാര്യയെയും കുടുംബത്തേയും മർദിക്കുകയായിരുന്നെന്ന് സന്തോഷ് പൊലീസിനു മൊഴി നൽകി. സംഭവത്തിൽ ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com