75 ലക്ഷം രൂപയുടെ ലഹരി വസ‌്തുക്കളുമായി ബം​ഗളൂരുവിൽ മലയാളി അറസ്റ്റിൽ 

75 ലക്ഷം രൂപയുടെ ലഹരി വസ‌്തുക്കളുമായി ബം​ഗളൂരുവിൽ മലയാളി അറസ്റ്റിൽ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബം​ഗളൂരു: ലക്ഷക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളുമായി മലയാളി ബം​ഗളൂരുവിൽ പിടിയിൽ. 75 ലക്ഷം രൂപ വില വരുന്ന രാസ ലഹരി വസ്തുകളുമായാണ് ഇയാൾ ബം​ഗളൂരു പൊലീസിന്റെ പിടിയിലായത്. 

കണ്ണൂർ സ്വദേശി ഷക്കീർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം രണ്ട് നൈജീരിയൻ പൗരൻമാ‍ർ അടക്കം മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  

അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ക്രിസ്റ്റൽ എംഡിഎംഎ എന്ന കെമിക്കൽ ഡ്ര​ഗുമായാണ് സംഘത്തെ സിസിബി പിടികൂടിയത്. ഷക്കീറിനൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയൻ പൗരൻമാ‍ർക്കും പാസ്പോ‍ർട്ട് ഇല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com