സര്‍ക്കാരിനെതിരെ വീണ്ടും കിറ്റെക്‌സ്; തൊഴില്‍ വകുപ്പിന്റെ നോട്ടീസ് നിയമവിരുദ്ധം; കോടതിയെ സമീപിക്കും

തൊഴില്‍ വകുപ്പിന്റെ നോട്ടീസ് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണ്.
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

കൊച്ചി: സര്‍ക്കാരിനെതിരെ വീണ്ടും കിറ്റെക്‌സ്. തൊഴില്‍ വകുപ്പിന്റെ നോട്ടീസ് കോടതിയലക്ഷ്യമാണെനന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പറഞ്ഞു. മിനിമം വേതനം ഉയര്‍ത്തണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതാണ്. കോടതി ഉത്തരവ് നിലനില്‍ക്കുകയാണ് ഇത് പാലിക്കുന്നില്ലെന്നാണ് തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കിയത്. തൊഴില്‍ വകുപ്പിന്റെ നോട്ടീസ് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണ്. നോട്ടീസ് പിന്‍വലിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

സര്‍ക്കാരുമായി ചേര്‍ന്നുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന നേരത്തെ കിറ്റെക്‌സ് വ്യക്തമാക്കിയിരുന്നു.
അനാവശ്യമായി പരിശോധനകള്‍ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കിറ്റെക്‌സ് ആരോപിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തൊഴില്‍ വകുപ്പ് ഉള്‍പ്പെടെ പല വകുപ്പുകളും ചേര്‍ന്ന് 11 തവണയാണ് പരിശോധന നടത്തിയത്. എന്നാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്ന നടപടിയാണിതെന്നും കിറ്റെക്‌സ് ആരോപിച്ചിരുന്നു.

എന്നാല്‍ കിറ്റെക്‌സില്‍ വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ ഒരു പരിശോധനയും നടന്നിട്ടില്ലെന്ന് പി രാജീവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടില്ലെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധനയും നടത്തുമെന്നും പി രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com