ഗ്രേസ് മാര്‍ക്ക് നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് നിഷേധിച്ചത സര്‍ക്കാര്‍ നടപടിക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം


കൊച്ചി:  2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് നിഷേധിച്ചത സര്‍ക്കാര്‍ നടപടിക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഈ അധ്യായന വര്‍ഷം ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.അന്തിമ തീരുമാനം ഉണ്ടാകും വരെ സര്‍ക്കാര്‍ ഉത്തരവിലെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും  ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എന്‍സിസിയുടെയും സ്‌കൗട്ടിന്റെയും ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഗ്രേസ്മാര്‍ക്ക് നിഷേധിച്ചവെന്ന് ഹര്‍ജിയില്‍ പറയുന്നു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഫസീഹ് റഹ്മാനാണ് ഹൈക്കോടതിയെ സമീപിച്ചത്.

കോവിഡ് മൂലം കലാകായിക മത്സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ത്ഥിയുടെ മുന്‍വര്‍ഷത്തെ സംസ്ഥാനതല മത്സരങ്ങളിലെ പ്രകടത്തിന്റെ ശരാശരി നോക്കി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന എസ്‌സിഇആര്‍ടി ശുപാര്‍ശ സര്‍ക്കാര്‍ തള്ളുകയായിരുന്നു. സ്‌കൗട്ട്, എന്‍സിസി, എന്‍എസ്എസ് എന്നിവയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്‍, ഇവര്‍ കൊറോണ കാലത്ത് സേവനത്തിനെത്തിയിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com