പത്തനംതിട്ട : പത്തനംതിട്ടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജി (23) ആണ് മരിച്ചത്. തിരുവല്ല കല്ലൂപ്പാറയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആള്‍താമസമില്ലാത്ത വീടിന് പിന്നിലായിട്ടാണ് മൃതദേഹം കണ്ടത്. ജോര്‍ജിയെ ഇന്നലെ രാവിലെയാണ് കാണാതായത്. ജോര്‍ജി ഉപയോഗിച്ച കാര്‍ വീടിന് സമീപത്ത് പാര്‍ക്ക് ചെയ്ത നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ