കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നറിയാം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം

നിലവിൽ നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമർശനങ്ങൾ ശക്തമാവുന്നതിന് ഇടയിലാണ് യോഗം
മുഖ്യമന്ത്രി വെബിനാറില്‍ സംസാരിക്കുന്നു / ഫെയ്‌സ്ബുക്ക് ലൈവ്‌
മുഖ്യമന്ത്രി വെബിനാറില്‍ സംസാരിക്കുന്നു / ഫെയ്‌സ്ബുക്ക് ലൈവ്‌


തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാവും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. നിലവിൽ നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമർശനങ്ങൾ ശക്തമാവുന്നതിന് ഇടയിലാണ് യോ​ഗം. 
 
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നത് തിരക്കിനിടയാക്കുന്നു എന്ന പരാതി ഉയർന്നിട്ടുണ്ട്. എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുക എന്നത് സർക്കാർ പരി​ഗണിക്കുന്നു. 

വാരാന്ത്യ ലോക്ക്ഡൗൺ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നിയന്ത്രണങ്ങൾ തത്ക്കാലം തുടർന്നേക്കും.
കടകൾ അടച്ചിടുന്ന വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ഇന്നലെ കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു. വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ സമരം ശക്തമാക്കാനും ഇന്നും മിഠായിത്തെരുവിൽ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് വ്യാപാരികളുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com