കൊച്ചി : കൊച്ചി പിറവത്ത് വന്‍ കള്ളപ്പണ വേട്ട. പിറവം പൈങ്കുറ്റിയില്‍ വാടക വീട് എടുത്താണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. ഇഡി, കസ്റ്റംസ്, തീവ്രവാദ വിരുദ്ധ സേന എന്നിവര്‍ നടത്തിയ സംയുക്ത റെയ്ഡില്‍ ഏഴു ലക്ഷത്തി അമ്പത്തി ഏഴായിരം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സീരിയല്‍ നിര്‍മാണത്തിന് എന്ന പേരില്‍ വീടു വാടകയ്‌ക്കെടുത്താണ് കള്ളനോട്ടു നിര്‍മാണം നടത്തിവന്നിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. കിളിരൂര്‍, റാന്നി, വണ്ടിപ്പെരിയാര്‍ സ്വദേശികളായ അഞ്ചംഗസംഘമാണ് പിടിയിലായത്. 500 രൂപയുടെ കറന്‍സി നോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്.ഒമ്പതു മാസമായി ഈ വീടു കേന്ദ്രീകരിച്ചു കള്ളനോട്ടു നിര്‍മാണം നടത്തി വരികയായിരുന്നെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഇലഞ്ഞിയിലെ മാര്‍ക്കറ്റില്‍ ഒരു കച്ചവടക്കാരനു കള്ളനോട്ടു ലഭിച്ചതിനെ തുടര്‍ന്ന്, വിവരം ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചു. പണം കൈമാറിയ സംഘം താമസിക്കുന്ന വീട് തിരിച്ചറിഞ്ഞ ഐബി ഉദ്യോഗസ്ഥര്‍, ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെ നിര്‍മാണത്തിലിരുന്ന ലക്ഷങ്ങളുടെ കറന്‍സി നോട്ടുകളും, നോട്ട് എണ്ണുന്ന മെഷീന്‍, പ്രിന്റര്‍, നോട്ടടിക്കുന്ന മെഷീന്‍, പേപ്പര്‍ എന്നിവയും പിടിച്ചെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക