ആയിരം ഇതളുള്ള താമര; വർണക്കാഴ്ചയൊരുക്കി സഹസ്രദള പത്മം വിരിഞ്ഞത് പാലക്കാട്ട്; അപൂർവം

ആയിരം ഇതളുള്ള താമര; വർണക്കാഴ്ചയൊരുക്കി സഹസ്രദള പത്മം വിരിഞ്ഞത് പാലക്കാട്ട്; അപൂർവം
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

പാലക്കാട്: അപൂർവമായി മാത്രം പൂവിടുന്ന സഹസ്രദള പത്മം പാലക്കാട് വിരിഞ്ഞു. പാലക്കാട് പിരായിരിയിലെ പൂന്തോട്ടത്തിലാണ് ആയിരം ഇതളുകളുള്ള താമര വർണക്കാഴ്ച ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധിയുള്ളതിനാൽ നേരിട്ടല്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പലരും ഇതിന്റെ ഭം​ഗി ആസ്വദിക്കുന്നത്. 

ഉത്തരാഖണ്ഡിലെ താമരച്ചെടി മലപ്പുറം വഴിയാണ് പിരായിരിയിലെത്തിയത്. കേരളത്തിന്റെ കാലാവസ്ഥയിൽ സഹസ്രദള പത്മം വിരിയുക എന്നത് അപൂർവമാണ്. അതിനാൽ തന്നെ പൂവിടാൻ സാധ്യത തീരെയില്ലെന്ന ആമുഖത്തോടെയാണ് ചെടി കൈമാറിയത്. എന്നാൽ രണ്ട് മാസത്തിനിപ്പുറം അഞ്ജലിയുടെ പരീക്ഷണവും പരിചരണവും ഫലം കണ്ടു. പതിനെട്ട് ദിവസങ്ങൾക്ക് മുൻപ് മുള വന്നു. പിന്നാലെ ഇതൾ ഓരോന്നായി വിരിഞ്ഞ് ആയിരത്തിലേക്കടുക്കുന്നു.

സഹസ്രദളപത്മം വിരിഞ്ഞതറിഞ്ഞ് നിരവധി പേരാണ് വിളിക്കുന്നത്. തണ്ട് വേണമെന്നാണ് പലരുടെയും ആവശ്യം. കോവിഡ് കാലത്ത് നേരിട്ടെത്തി കാഴ്ച ആസ്വദിക്കാൻ കഴിയാത്തവർക്കായി ചിത്രങ്ങൾ കൈമാറുന്ന തിരക്കിലാണിവർ. ജല സസ്യങ്ങളുടെ വൈവിധ്യം, ഗപ്പി മൽസ്യങ്ങളുടെ വർണക്കാഴ്ച, ഇതെല്ലാം നിറയുന്ന പൂന്തോട്ടത്തിന് അഴകായി മാറുകയാണ് ആയിരം ഇതളുള്ള താമര വിസ്മയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com