കുതിരാന്‍ തുരങ്കം തുറക്കാന്‍ കേന്ദ്രാനുമതി; അഞ്ചുമണിമുതല്‍ വാഹനങ്ങള്‍ കടത്തിവിടും

കുതിരാന്‍ തുരങ്കം തുറക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. ഉപരിതര ഗതാഗത മന്ത്രാലയം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അനുമതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



ന്യൂഡല്‍ഹി/തൃശൂര്‍: കുതിരാന്‍ തുരങ്കം തുറക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. ഉപരിതര ഗതാഗത മന്ത്രാലയം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അനുമതി. ഇന്ന് വൈകുന്നേരം അഞ്ചുമണിമുതല്‍ വാഹനങ്ങള്‍ ഒരു ടണലില്‍ കൂടി കടത്തിവിടും. കോവിഡ് വ്യാപനം സാഹചര്യം കണക്കിലെടുത്ത് ഉദ്ഘാടന ചടങ്ങുകള്‍ വേണ്ടെന്നുവെച്ചു. 

ദേശീയപാത അതോറിറ്റി ഇന്നലെ വൈകുന്നേരമാണ് തുരങ്കത്തിന്റെ സുരക്ഷയെ സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രാലയത്തിന് കൈമാറിയത്. തുടര്‍ന്നാണ് പാത എത്രയും വേഗം തുറക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങിയത്. 

തുരങ്കം ഓഗസ്റ്റ് ആദ്യം തുറക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അഗ്നി രക്ഷാ സേനയുടെത് അടക്കം സുരക്ഷാ പരിശോനകള്‍ തുരങ്കത്തില്‍ നടത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com