തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 19വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് റദ്ദാക്കി. ഭാഗ്യക്കുറി വകുപ്പ് ജൂണ്‍ 7 മുതല്‍ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിന് വിന് -619 , 620 സ്ത്രീശക്തി 264 ,265 അക്ഷയ 501 , 502 കാരുണ്യാപ്ലസ് 372 ,373 നിര്‍മല്‍ 228 , 229 കാരുണ്യ 503 , 504 എന്നീ 12 ഭാഗ്യക്കുറി നറുക്കെടുപ്പുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ഇതോടെ നിലവിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 33 ഭാഗ്യക്കുറികള്‍ റദ്ദാക്കുകയും, ഭാഗ്യമിത്ര ബി എം 06 ലൈഫ് വിഷു ബമ്പര്‍ -ബി ആര് 79 ഉള്‍പ്പെടെ 9 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തു.
മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് ഭാഗ്യകുറി വകുപ്പ് പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസവും ഭാഗ്യക്കുറികള്‍ റദ്ദാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ