കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നത് ഇനി ജില്ലാ അടിസ്ഥാനത്തിൽ; നാളെ മുതൽ നടപ്പാക്കും

കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നത് ഇനി ജില്ലാ അടിസ്ഥാനത്തിൽ; നാളെ മുതൽ നടപ്പാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് മരണങ്ങൾ സംബന്ധിച്ച സ്ഥിരീകരണം നാളെ മുതൽ ജില്ലാ അടിസ്ഥാനത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തീരുമാനമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്ടർമാർക്ക് തന്നെ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ശരിയായ രീതിയിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ പല കുടുംബങ്ങൾക്കും നഷ്ടപരിഹാരങ്ങളടക്കം ലഭിക്കാതെ പോകുന്നുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. 

ഐസിഎംആറിന്റെ മാനദണ്ഡം അനുസരിച്ചാണ് കോവിഡ് മരണമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. നേരത്തെ ഓരോ പ്രദേശത്തും ഉണ്ടാകുന്ന മരണം സംസ്ഥാന അടിസ്ഥാനത്തിലായിരുന്നു കോവിഡാണോ അല്ലയോ എന്ന് സ്ഥിരീകരിച്ചിരുന്നത്. അത് ഒട്ടേറെ കാലതാമസത്തിനിടയാക്കി- മുഖ്യമന്ത്രി പറഞ്ഞു.

ഐസിഎംആറിന്റെ മാനദണ്ഡമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്ടർക്ക് തന്നെ മരണം റിപ്പോർട്ട് ചെയ്യാം. ജില്ലാ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാം. ഈ പതിനഞ്ചോട് കൂടി ആ തീരുമാനമാണ് നടപ്പിലാകുക. ഇതേ വരെയുള്ള കേസുകളിൽ വേഗത്തിൽ നിർണയം നടത്തി നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com