കൊച്ചി: വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം എന്നുൾപ്പെടെ ആവശ്യപ്പെടുന്ന ഹർജികളാണ് കോടതിയുടെ മുൻപിലേക്ക് എത്തുന്നത്.
നേരത്തെ, കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന വാക്സിൻ സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. സർക്കാർ ഇക്കാര്യത്തിൽ ഇന്ന് മറുപടി നൽകിയേക്കും.
പുതിയ വാക്സിൻ നയം നടപ്പിലാകുന്നതോടെ വാക്സിൻ സ്ലോട്ട് ലഭ്യമാകുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. മുൻഗണനാ പട്ടികയിൽ ശുചീകരണത്തൊഴിലാളികളേയും ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ