ചാരക്കേസ് ഗൂഢാലോചന: സിബി മാത്യൂസും ആര്‍ബി ശ്രീകുമാറും പ്രതികള്‍, സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതിലെ ഗൂഢാലോചനയില്‍ സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
ചാരക്കേസില്‍ വേട്ടയാടപ്പെട്ട ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍/ഫയല്‍
ചാരക്കേസില്‍ വേട്ടയാടപ്പെട്ട ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍/ഫയല്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതിലെ ഗൂഢാലോചനയില്‍ സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന സിബി മാത്യൂസ്, ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍ബി ശ്രീകുമാര്‍, ചാരക്കേസ് ആദ്യം അന്വേഷിച്ച എസ് വിജയന്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്. 

പതിനെട്ടു പേരെ പ്രതി ചേര്‍ത്താണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഗൂഢാലോചന, കൃത്രിമമായി തെളിവുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ നേരത്തെ സുപ്രീം കോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു. കേസിലേക്കു നയിച്ച സാഹചര്യം പഠിച്ച ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് കോടതി നിര്‍ദേശം. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വസ്തുതകള്‍ ഉണ്ടെന്നും ഇത് സിബിഐയ്ക്കു കൈമാറുകയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com