ഇന്ധന വിലയ്ക്ക് എതിരെ സമരം; ബുധനാഴ്ച 20 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് എ വിജയരാഘവന്‍

എല്‍ഡിഎഫ് നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ 20 ലക്ഷം പേര്‍ അണിനിരക്കുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍
എ വിജയരാഘവന്‍/ഫയല്‍ ചിത്രം
എ വിജയരാഘവന്‍/ഫയല്‍ ചിത്രം

തിരുവനനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരെ 30ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ 20 ലക്ഷം പേര്‍ അണിനിരക്കുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍. സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിലാണ് പ്രതിഷേധ സംഗമം നടക്കുക. വൈകീട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ചായിരിക്കും സമരമെന്നും വിജയരാഘവന്‍ പറഞ്ഞു. 

കോവിഡ് ദുരിതത്തില്‍  ജനങ്ങളാകെ പൊറുതിമുട്ടി കഴിയുമ്പോള്‍ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നത്. എണ്ണ കമ്പനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച് മോഡി സര്‍ക്കാരും ബി.ജെ.പിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പ്രതിഫലമായി സ്വകാര്യ എണ്ണ കമ്പനികളില്‍ നിന്നും കോടികളാണ് ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനങ്ങളെ പകല്‍ക്കൊള്ളയടിക്കുകയാണ്. ഇതിനെതിരായ കേരളത്തിന്റെ വികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്ന് എ.വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com