മാറനല്ലൂരിൽ 13കാരിയെ പീഡിപ്പിച്ചു, ന​ഗ്നചിത്രം പകർത്തി; എട്ടു പേർ കസ്റ്റഡിയിൽ

സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി പരിചയത്തിലായശേഷം പീഡിപ്പിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

തിരുവനന്തപുരം; 13 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ എട്ടു പേർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി പരിചയത്തിലായശേഷം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നഗ്നചിത്രം എടുത്തവര്‍ ഉള്‍പ്പടെയാണ് കസ്റ്റഡിയിലുളളത്. 

ചൈൽഡ് ലൈൻ പ്രവ‍ർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് മാറാനല്ലൂർ പൊലിസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com