ഒരു ക്ലാസ് പോലും പഠിപ്പിച്ചിട്ടില്ല, സ്കോളർഷിപ്പ് പരീക്ഷയ്ക്കൊരുങ്ങാൻ നിർദേശം; ആശങ്കയിൽ വിദ്യാർത്ഥികൾ 

ഒന്നു മുതൽ നാലു വരെ ക്ലാസിലെ കുട്ടികൾകൾക്കുള്ള പരീക്ഷയാണിത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: പഠനം നടത്താതെ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള ഒരുക്കം തുടങ്ങി. ഒന്നു മുതൽ നാലു വരെ ക്ലാസിലെ കുട്ടികൾകൾക്കുള്ള പരീക്ഷയാണിത്. പരീക്ഷ എഴുതുന്ന കുട്ടികളുടെ വിവരം മാർച്ച് 15ന് മുമ്പ് പ്രധാനാധ്യാപകർ എത്തിക്കണമെന്നാണ് പ്രൈമറി സ്കൂളുകൾക്ക് നൽകിയിട്ടുള്ള നിർ​ദേശം. 

സിലബസിലെ പാഠഭാ​ഗങ്ങളാണ് പരീക്ഷയിൽ ചോദിക്കുന്നതെങ്കിലും ഈ വർഷത്തെ പാഠങ്ങളുമായി കുട്ടികൾക്ക് ബന്ധമില്ല. വിക്ടേഴ്സ് ചാനലിലൂടെ എൽ പി യിലെ സംസ്കൃതം ക്ലാസുകൾ സംപ്രേഷണം ചെയ്തിരുന്നില്ല. അഞ്ച് മുതൽ ഏഴു വരെ ക്ലാസുകളിൽ കുറച്ച് ഓൺലൈൻ ക്ലാസുകൾ നടന്നു. 

എൽ പി യിൽ 100 രൂപയും യു പി യിൽ 300 രൂപയുമാണ് സ്കോളർഷിപ്പ് തുക. ഒരു ഉപജില്ലയിൽ എൽ പി യിൽ ഒരു ക്ലാസിന് 10 പേരെയും യു പി യിൽ 15 പേരെയുമാണ് തിരഞ്ഞെടുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com