എഐഎഡിഎംകെ പതാക/പിടിഐ
എഐഎഡിഎംകെ പതാക/പിടിഐ

എഐഎഡിഎംകെയ്ക്ക് രണ്ട് സീറ്റ് നല്‍കി ബിജെപി; ദേവികുളത്തും മണ്ണാര്‍ക്കാടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിനൊപ്പമുള്ള എഐഎഡിഎംകെ രണ്ട് സീറ്റില്‍ മത്സരിക്കും.


ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിനൊപ്പമുള്ള എഐഎഡിഎംകെ രണ്ട് സീറ്റില്‍ മത്സരിക്കും. ദേവികുളത്ത് ആര്‍ ധനലക്ഷ്മി, മണ്ണാര്‍ക്കാട് ബി നസീമ എന്നിവാണ് മത്സരിക്കുന്നത്. ചെന്നൈയില്‍ ഒ പനീര്‍ശെല്‍വമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. 
താമര ചിഹ്നത്തില്‍ ആയിരിക്കും സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ തോട്ടം മേഖലകളില്‍ എഐഎഡിഎംകെ സാന്നിധ്യം അറിയിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ ബിജെപിയ്ക്ക് എഐഎഡിഎംകെ 20 സീറ്റ് നല്‍കിയതിന് പിന്നാലെയാണ് കേരളത്തില്‍ എന്‍ഡിഎ സഖ്യത്തില്‍ രണ്ട് സീറ്റ് അനുവദിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com