കൊച്ചി: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ വന്ന യുവാവ് എടിഎം മെഷീന് തീയിട്ടു. കുസാറ്റ് കാമ്പസിൽ പ്രവർത്തിക്കുന്ന എടിഎം മെഷീനാണ് യുവാവ് തീയിട്ടത്.
ഞായറാഴ്ച രാത്രി 7.45ടെയാണ് സംഭവം. എടിഎമ്മിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ ഷോർട്ട് സർക്യൂട്ട് ആണെന്ന് കരുതി.ഇതോടെ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കളമശേരി പൊലീസിൽ വിവരം അറിയിച്ചത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവാവ് എടിഎമ്മിലേക്ക് കുപ്പിയിൽ കരുതിയ പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് കത്തിക്കുന്നത് കണ്ടത്.
എന്നാൽ എടിഎം മെഷീനിലെ പണം കത്തി നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലന്ന് കളമശേരി പൊലീസ് വ്യക്തമാക്കി. വിരലടയാള വദഗ്ധരും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ