എറണാകുളത്ത് താത്കാലികമായി തയ്യാറാക്കിയ കോവിഡ് സെന്റര്‍
എറണാകുളത്ത് താത്കാലികമായി തയ്യാറാക്കിയ കോവിഡ് സെന്റര്‍

100 ഓക്‌സിജന്‍ ബെഡുകള്‍ റെഡി; എറണാകുളത്തെ താത്കാലിക കോവിഡ് ചികിത്സാ കേന്ദ്രം നാളെ പ്രവര്‍ത്തനം ആരംഭിക്കും

ഞായറാഴ്ചയോടെ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 500 ആയി ഉയര്‍ത്തും

കൊച്ചി: കോവിഡ് ചികിത്സയ്ക്കായി അമ്പലമുഗള്‍ റിഫൈനറി സ്‌കൂളില്‍ ഒരുക്കിയ താത്കാലിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തന സജ്ജമായി. വെള്ളിയാഴ്ച്ച മുതല്‍ ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആയിരം ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ബി.പി.സി.എല്‍ന്റെ സഹകരണത്തോടെ ഇവിടെ പുരോഗമിക്കുന്നത്. ആദ്യഘട്ടത്തില്‍ നൂറ് കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്. 
     
ഞായറാഴ്ചയോടെ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 500 ആയി ഉയര്‍ത്തും. ചികിത്സാ കേന്ദ്രത്തിന് സമീപമുള്ള ബി.പി.സി.എല്‍ന്റെ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്നും തടസമില്ലാത്ത ഓക്‌സിജന്‍ വിതരണം ഇവിടെ സാധ്യമാകും. ആയിരം ഓക്‌സിജന്‍ കിടക്കകളുമായി രാജ്യത്തെതന്നെ ഏറ്റവും വലിയ കോവിഡ്  ചികിത്സാ കേന്ദ്രമായി ഇതിനെ ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 
     
കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടര്‍മാര്‍, 240 നഴ്‌സുമാര്‍ ഉള്‍പ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com