18ന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍: മുന്‍ഗണനക്കാര്‍ രണ്ട് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം, രോഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്; അറിയേണ്ടതെല്ലാം 

കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ പ്രവേശിക്കമ്പോള്‍ നല്‍കണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി:സംസ്ഥാനത്ത് 18വയസ്സിനും 45നും ഇടയിലുള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും. 2022 ജനുവരി 1ന് 18 വയസ്സ് തികയുന്നവര്‍ മുതല്‍ 44 വയസ്സ് വരെയുള്ള അനുബന്ധ രോഗബാധിതരായവര്‍ക്കാണ് മെയ് 17 മുതല്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത്. 

വാക്‌സിന്‍ ലഭിക്കുന്നതിനായി http://www.cowin.gov.in എന്ന വെബ്‌സൈറ്റിന് പുറമെ മുന്‍ഗണന വേണ്ടവര്‍ https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റിലും രജിസ്റ്റര്‍ ചെയ്യണം. അടിസ്ഥാന വിവരങ്ങളും അനുബന്ധരോഗങ്ങളും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും ഈ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യണം. കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ പ്രവേശിക്കമ്പോള്‍ നല്‍കണം. രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം മുന്‍ഗണനയും വാക്‌സിന്റെ ലഭ്യതയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം ഇവ എസ്എംഎസ് വഴി അറിയിക്കും. 

വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുമ്പോള്‍ അപ്പോയിന്റ്‌മെന്റ് എസ്എംഎസ്, തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് ഇവ കാണിക്കണം.

കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 12 മുതല്‍ 16 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 28 മുതല്‍ 42 ദിവസങ്ങള്‍ക്കുള്ളിലും രണ്ടാം ഡോസ് സ്വീകരിക്കാവുന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദേശപ്രകാരമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com