യാസ് : കേരളത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു; പമ്പയില്‍ ജലനിരപ്പ് ഉയരുന്നു- വീഡിയോ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ കനത്തമഴ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ കനത്തമഴ. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വയനാടും മലപ്പുറവും കാസര്‍കോടും ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതോടെ, ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു.  60 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ട ജില്ലയില്‍ കനത്തമഴയാണ് ലഭിക്കുന്നത്. മലയോരമേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതായാണ് സംശയം. 
പമ്പയിലും അച്ചന്‍ കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മലപ്പുറത്ത് കോള്‍നിലങ്ങളില്‍ വലിയ കൃഷിനാശം ഉണ്ടായിട്ടുണ്ട്. 

തിരുവനന്തപുരത്ത് കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. കണ്ണമൂലയിലാണ് സംഭവം നടന്നത്. തിരുവന്തപുരത്ത് കനത്തമഴ തുടരുകയാണ്.
 

വിഡിയോ: വിന്‍സന്റ് പുളിക്കല്‍, എക്‌സ്പ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com