ടിപിആർ 25 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോൺ; എറണാകുളം ജില്ലയിൽ മേഖല തിരിച്ച് അധിക നിയന്ത്രണം

കണ്ടയിൻമെന്റ് സോൺ പ്രദേശത്ത് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കോവിഡ് വ്യാപനം ഫലപ്രദമായി നേരിടാൻ ലക്ഷ്യമിട്ട് എറണാകുളം ജില്ലയിലെ രോഗവ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങളെ  കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടയിൻമെന്റ് സോൺ പ്രദേശത്ത് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇവിടേക്കുള്ള പ്രവേശനം  കർശനമായി നിയന്ത്രിച്ചു കളക്ടർ ഉത്തരവിറക്കി. ടിപിആർ നിരക്ക് ഇരുപത്തിയഞ്ച് ശതമാനത്തിന് മുകളിലുള്ള തദ്ദേശഭരണ പ്രദേശങ്ങളാണ് കണ്ടെയ്‌ൻമെന്റ് സോണുകളായി തിരിച്ചത്.

കണ്ടയിൻമെന്റ്  സോണുകളിൽ ആവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഇത്തരം സേവനങ്ങൾക്കായി ഏറ്റവും അടുത്തുള്ള കടകൾ /സ്ഥാപനങ്ങളെ ആശ്രയിക്കണമെന്നാണ് നിർദേശം. പലചരക്കുകടകൽ, ബേക്കറി, പഴം-പച്ചക്കറി കടകൾ, മത്സ്യമാംസ വിതരണ കടകൾ ,കോഴിക്കടകൾ, കോൾഡ് സ്റ്റോറേജ് എന്നിവ  രാവിലെ 8  മുതൽ വൈകീട്ട് 5   മണി വരെ  പ്രവർത്തിക്കാവുന്നതാണ്. ആശുപത്രികൾ / ഡിസ്പൻസറികൾ ,മെഡിക്കൽ  ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, എടിഎം, മെഡിക്കൽ ലാബുകൾ, ക്ലിനിക്കൽ സ്ഥാപനങ്ങൾ , കണ്ണടകൾ വില്പന നടത്തുന്ന സ്ഥാപനങ്ങൾ, ആയുഷ് കേന്ദ്രങ്ങൾ, റേഷൻ കടകൾ  എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമല്ല .

അവശ്യ സർവ്വീസ് ജീവനക്കാർക്ക് തിരിച്ചിയൽ രേഖയുടെ മാത്രം അടിസ്ഥാനത്തിൽ കണ്ടയിന്മെന്റ് സോണുകളിൽ നിന്നും പ്രവേശനവും യാത്രയും അനുവദിക്കും. ഇളവുകൾ അനുവദിക്കപ്പെട്ടിട്ടുള്ള സർവ്വീസുകൾ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ രേഖയോടൊപ്പം മേലധികാരിയുടെ സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിൽ ജോലി സ്ഥലത്തേക്ക് യാത്ര അനുവദിക്കുന്നതാണ്. ഇവർക്ക് കോവിഡ് ജാ​ഗ്രതാ പോർട്ടലിൽ നിന്നും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന പാസുകൾ യാത്രക്കായി ഉപയോഗിക്കാവുന്നതാണ്.

ബാങ്കുകൾ / ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മിനിമം ജീവനക്കാരെ ഉൾപ്പെടുത്തി തിങ്കൾ ,ബുധൻ ,വെള്ളി ദിവസങ്ങളിൽ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കാവുന്നതാണ്. ഭക്ഷണശാലകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിന് നിരോധനമുണ്ട്. ഇലക്ട്രിക്കൽ /പ്ലംബിംഗ് / ടെലികമ്മ്യുണിക്കേഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങൾക്ക്  തിരിച്ചറിയൽ രേഖ സഹിതം യാത്ര ചെയ്യാവുന്നതാണ് . ഹോം നേഴ്സുകൾ , വീട്ടുപണികൾക്കായി സഞ്ചരിക്കുന്നവർ എന്നിവർ കോവിഡ്ജാഗ്രത പോർട്ടൽ അല്ലെങ്കിൽ pass.bsafe.kerala.gov.in എന്നിവയിൽ നിന്നും ലഭ്യമാകുന്ന പാസ്സുകൾ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചു കളക്ടർ ഉത്തരവിട്ടു. ആരാധാനാലയങ്ങളിൽ മതപരമായ ചടങ്ങുകൾ പൊതുജനങ്ങളുടെ പങ്കാളിത്തമില്ലാതെ നടത്താം. കണ്ടയിൻമെന്റ് സോണുകളിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്താവുന്നതാണ്. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ അഥവാ ബന്ധപ്പെട്ട പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന എഞ്ചിനീയർ എന്നിവർ  നൽകുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com