എട്ടാം ക്ലാസുകാർ ഇന്ന് സ്കൂളിലേക്ക്; ഒൻപതും പ്ലസ് വണ്ണും 15നു 

നാഷനൽ അച്ചീവ്മെന്റ് സർവേ 12നു നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് നേരത്തേയാക്കിയത്
എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ഇന്നു മുതൽ സ്കൂളിലേക്ക്. 9, 11 ക്ലാസുകൾക്കൊപ്പം എട്ടാം ക്ലാസിനും 15നു സ്കൂൾ തുറക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. നാഷനൽ അച്ചീവ്മെന്റ് സർവേ 12നു നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് നേരത്തേയാക്കിയത്. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനമാക്കിയാണ് സർവെ നടക്കുന്നത്.

ഒൻപത്, പ്ലസ് വൺ 

മറ്റു ക്ലാസുകൾപോലെ ബയോബബിൾ മാതൃകയിൽ ബാച്ചുകളായാണ്‌ ക്ലാസ്‌. ക്ലാസുകൾ തുടങ്ങുന്നതിനു മുൻപു ക്ലാസ് പിടിഎ യോഗങ്ങൾ നിർബന്ധമായി ചേരണമെന്നു സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. പിടിഎ ചേരാത്ത സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളിൽ ഉൾപ്പെടെ എട്ടാം ക്ലാസ് തുടങ്ങുന്നതു 10ലേക്കു മാറ്റി. ഒൻപത്, പ്ലസ് വൺ വിദ്യാർഥികൾക്ക് നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ 15-ാം തീയതി മുതൽ ക്ലാസുകൾ ആരംഭിക്കും.

ബയോ ബബിൾ ക്ലാസുകൾ 

19 മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബർ ഒന്നിനാണ് വീണ്ടും സ്‌കൂളുകൾ തുറന്നത്. 1-7, 10, 12 ക്ലാസുകളാണ് ആരംഭിച്ചിരുന്നത്. ഓരോ ക്ലാസിനേയും രണ്ടായി വിഭജിച്ചാണ് നിലവിൽ ക്ലാസുകൾ നടക്കുന്നത്. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബയോ ബബിൾ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ പ്രവർത്തനം പുരോഗമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com