തൃശൂര്‍: കടന്നല് കുത്തേറ്റ് യുവാവ് മരിച്ചു. തൃശൂര്‍ എളനാടില്‍ ബൈക്കില്‍ പോകുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നു. തൃക്കാണയ നരിക്കുണ്ട് സ്വദേശി ഷാജിയാണ് മരിച്ചത്. വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷാജിയെ കടന്നലുകള്‍ ആക്രമിച്ചത്. ശരീരാമസകലം കുത്തേറ്റ ഷാജി ബൈക്ക് നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നലുകള്‍ പിന്നാലെ വന്ന് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുമണിയോടെ മരിക്കുയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ