തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാ​ഗമായാണ് മണൽ നീക്കുന്നതെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാ​ഗമായാണ് മണൽ നീക്കുന്നതെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു. 

സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സർക്കാർ അറിയിച്ചു. സർക്കാരിന്റെ വാദം അം​ഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. നാട്ടുകാരനായ എം എച്ച് വിജയനാണ് കരിമണൽ ഖനനം തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com