തൃശൂര്‍: കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാവ് പിടിയില്‍. നിരവധി കേസിലെ പ്രതിയായ സുജിത്തിനെയാണ് (31) ഈസ്റ്റ് പൊലീസും ലഹരിവിരുദ്ധ സംഘവും ചേര്‍ന്ന് ചെമ്പുക്കാവ് നിന്നും അറസ്റ്റ് ചെയ്തത്.
പെരിങ്ങാവ്, ചെമ്പുക്കാവ് ഏരിയകളില്‍ കഞ്ചാവ് സ്ഥിരമായി വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ ആര് ആദിത്യ നല്കിയ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.
കഞ്ചാവ് ആവശ്യക്കാര്‍ക്ക് ചെറു പൊതികളാക്കി വില്‍ക്കുകയാണ് ഇയാളുടെ രീതി. ഇയാളില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്നിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ