കേരളം
തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം; ബോംബേറ്
കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം. ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം. ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടാണ് അടിച്ച് തകർത്തത്.
മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. വീട്ടിലേക്ക് നാടൻ ബോംബുകൾ വലിച്ചെറിഞ്ഞു. ഗേറ്റുകളും ജനലുകളും വാളുകൊണ്ട് വെട്ടിപ്പൊളിച്ച നിലയിലാണ്. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. വീട്ടുകാർക്ക് പരിക്കില്ല. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ