പാലക്കാട് : വഴിത്തര്‍ക്കം പരിഹരിക്കുന്നതിനിടെ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം.
കൈക്ക് സാരമായി പരിക്കേറ്റ ഷോളയൂര്‍ പഞ്ചായത്തംഗം ആര് ജിതേഷിനെ കോട്ടാത്തറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മേലേ കോട്ടത്തറയില്‍ അഴുക്കുചാല്‍ നിര്‍മ്മാണം ശിവസ്വാമി എന്നയാള്‍ തടഞ്ഞിരുന്നു. നിര്‍മാണ പ്രവര്‍ത്തനം തടയാന്‍ കോടതിയില്‍ നിന്ന് ശിവസ്വാമി അനൂകൂല ഉത്തരവും വാങ്ങി.
അഴുക്കുചാല്‍ നിര്‍മ്മാണത്തിനായി എത്തിച്ച സാമഗ്രികള്‍ തിരിച്ചെടുക്കാന്‍ പോയപ്പോഴാണ് തര്‍ക്കമുണ്ടായത്. ശിവസ്വാമിയാണ് ആക്രമിച്ചതെന്ന് ജിതേഷ് ആരോപിച്ചു.
ശിവസ്വാമിക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ