കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകി, ആലപ്പുഴ മെഡിക്കൽ കോളജിൽ സംഘർഷം

ഇരുവരും കോവിഡ് വാർഡിൽ ചികിത്സയിലായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ; ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകി. തുടർന്ന് രാത്രി ആശുപത്രി വളപ്പിൽ സംഘർഷമുണ്ടായി. കോവിഡ് ബാധിച്ചു മരിച്ച ചേർത്തല സ്വദേശി കുമാരന്റെ ബന്ധുക്കൾക്കാണ് മൃതദേഹം മാറി നൽകിയത്. 

കുമാരന്റെ മൃതദേഹത്തിന് പകരം കായംകുളം കൃഷ്ണപുരം മുണ്ടകത്തറ തെക്കതിൽ രമണന്റെ (70) മ‍ൃതദേഹമാണു നൽകിയത്. ഇരുവരും കോവിഡ് വാർഡിൽ ചികിത്സയിലായിരുന്നു. വൈകിട്ട് ഏഴരയോടെ ചേർത്തലയിൽ കൊണ്ടുപോയ മൃതദേഹം കുമാരന്റേതല്ലെന്നു തിരിച്ചറിഞ്ഞ് ബന്ധുക്കൾ രാത്രി പത്തു മണിയോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

നാലുദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രമണൻ ഇന്നലെ വൈകിട്ട് 3ന് ആണു മരിച്ചത്. മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ തുടർച്ചയായി ആശുപത്രി അധികൃതരോട് ആവശ്യപ്പെടുന്നതിനിടെ മൃതദേഹവുമായി കുമാരന്റെ ബന്ധുക്കൾ തിരിച്ചെത്തുന്നത്. കുമാരന്റെ മൃതദേഹം അപ്പോഴും കോവിഡ് വാർഡിൽ ഉണ്ടായിരുന്നു. രാത്രി  ഈ മൃതദേഹവും വിട്ടുനൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com