അവധി ദിനങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ്; പൊന്‍മുടിയില്‍ നിയന്ത്രണങ്ങള്‍

അവധി ദിനങ്ങളിലെ തിരക്ക് നിയന്ത്രിക്കാനാണ് പൊലീസും വനംവകുപ്പും ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ യാത്രാ നിയന്ത്രണം. അവധി ദിനങ്ങളിലെ തിരക്ക് നിയന്ത്രിക്കാനാണ് പൊലീസും വനംവകുപ്പും ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. ഒക്ടോബര്‍ മുതല്‍ അവധി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ബന്ധമാക്കും. 

അനിയന്ത്രിതമായി വാഹനങ്ങള്‍ എത്തുന്നത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൊന്‍മുടിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയതിന് പിന്നാലെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com