വീട്ടുമുറ്റത്ത് ബോധമില്ലാതെ കിടന്നു, പാമ്പു കടിയേറ്റ നാലര വയസ്സുകാരി മരിച്ചു; പരിശോധനയില്‍ കോവിഡും 

കാട്ടാക്കടയില്‍ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാട്ടാക്കടയില്‍ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. നെല്ലിക്കാട്ടെ അന്നയാണ് മരിച്ചത്.

ചൊവ്വാഴ്ച വീട്ടുമുറ്റത്ത് വച്ചാണ് പാമ്പു കടിയേറ്റത്. വീട്ടുമുറ്റത്ത് ബോധമില്ലാതെ കിടക്കുകയായിരുന്ന കുട്ടിയെ ഉടന്‍ തന്നെ എസ്എഎടി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വച്ച് പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് പാമ്പു കടിയേറ്റതായി സ്ഥിരീകരിച്ചത്. 

തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടി ഇന്ന് വൈകീട്ടോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. പരിശോധനയില്‍ കുട്ടി കോവിഡ് പോസിറ്റീവുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com