ജീവിച്ചിരിപ്പുണ്ടെന്ന് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്; അന്തരിച്ച പികെ കുഞ്ഞനന്തനും വോട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2021 02:59 PM |
Last Updated: 01st April 2021 02:59 PM | A+A A- |

പികെ കുഞ്ഞനന്തന്‍
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും വോട്ടര്‍ പട്ടികയില്‍. കൂത്തുപറമ്പ് മണ്ഡലത്തിലെ 75ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്.
കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഫീല്‍ഡ് വെരിഫിക്കേഷനില്‍ ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോര്‍്ട്ടാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ പതിനൊന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു കുഞ്ഞനന്തന്‍ മരിച്ചത്.