സംസ്ഥാനത്തിന് രണ്ട് ഉത്സവകാല ട്രെയിനുകള്‍ കൂടി 

ഏ​പ്രി​ൽ 12നാണ് 02648 കൊ​ച്ചു​വേ​ളി -കോ​ർ​ബ ദ്വൈ​വാ​ര സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ ഫെ​സ്​​റ്റി​വ​ൽ സ്‌​പെ​ഷ​ൽ സ​ർ​വി​സ്​ തു​ട​ങ്ങുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


പാ​ല​ക്കാ​ട്​: രണ്ട് ഉത്സവ ട്രെയിനുകൾ കൂടി സംസ്ഥാനത്ത് നിന്ന് സർവീസ് ആരംഭിക്കുന്നു. തി​രു​വ​ന​ന്ത​പു​രം- നി​സാ​മു​ദ്ദീ​ൻ- തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ സ്പെ​ഷ​ൽ (പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ -ക​ട്പാ​ടി വ​ഴി) ഏ​പ്രി​ൽ 13ന്​ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കും. 

06167 തി​രു​വ​ന​ന്ത​പു​രം -നി​സാ​മു​ദ്ദീ​ൻ വീ​ക്ക്‌​ലി സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ്‌​പെ​ഷ​ൽ ചൊ​വ്വാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക്ക്​ 2.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട്, വ്യാ​ഴാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ട്​ 5.50ന്​ ​നി​സാ​മു​ദ്ദീ​നി​ലെ​ത്തും. 06168 നി​സാ​മു​ദ്ദീ​ൻ -തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ്‌​പെ​ഷ​ൽ ഏ​പ്രി​ൽ 16 മു​ത​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ പു​ല​ർ​ച്ച 05.10ന് ​നി​സാ​മു​ദ്ദീ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ, ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 07.05ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

ഏ​പ്രി​ൽ 12നാണ് 02648 കൊ​ച്ചു​വേ​ളി -കോ​ർ​ബ ദ്വൈ​വാ​ര സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ ഫെ​സ്​​റ്റി​വ​ൽ സ്‌​പെ​ഷ​ൽ സ​ർ​വി​സ്​ തു​ട​ങ്ങുന്നത്. തി​ങ്ക​ളാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും രാ​വി​ലെ 6.15ന്​ ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട്, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ച മൂ​ന്നി​ന്​ കോ​ർ​ബ​യി​ലെ​ത്തും. 02647 കോ​ർ​ബ- കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ ഫെ​സ്​​റ്റി​വ​ൽ സ്‌​പെ​ഷ​ൽ ഏ​പ്രി​ൽ 14 മു​ത​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കും. ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ 7.40ന്​ ​കോ​ർ​ബ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടും. വെ​ള്ളി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ 4.20ന്​ ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com