എന്റെ വരവോടെ ബിജെപിയുടെ മുഖച്ഛായ മാറി, മെട്രോമാന്‍ എന്ന വ്യക്തിക്കാണ് ജനങ്ങളുടെ വോട്ട്: ഇ ശ്രീധരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 09:04 AM |
Last Updated: 04th April 2021 09:04 AM | A+A A- |

ഇ ശ്രീധരന്‍/ഫയല്‍
പാലക്കാട്: താൻ വന്നതിന് ശേഷം ബിജെപിയുടെ മുഖച്ഛായ മാറിയതായി പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ.
ബിജെപിയുടെ വോട്ടുവിഹിതം മുപ്പത് ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കാരൻ എന്ന നിലയിലല്ല, മെട്രോമാൻ എന്ന നിലയിലാണ് ആളുകൾ എന്നെ സ്വീകരിച്ചത്. മെട്രോമാൻ എന്ന വ്യക്തിക്കാണ് അവർ വോട്ട് തരുന്നത് എന്നും ശ്രീധരൻ പറഞ്ഞു.
താൻ ക്യാപ്റ്റനാക്കുമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീധരന്റെ പ്രതികരണം.