കോട്ടയം: പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ പരാതി. ജോസിനെതിരെ കാപ്പൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷം ജോസ് പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിയെന്നാണ് ആരോപണം. ഇത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പൻ പരാതി നൽകിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ